പേട്ടതുള്ളി ശബരിമലയ്ക്ക് പോകുന്നവര്‍ കുറഞ്ഞു; കച്ചവടക്കാര്‍ പ്രതിസന്ധിയില്‍

പേട്ട തുള്ളാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്നവരടക്കം ലക്ഷങ്ങള്‍ മുടക്കി കരാറെടുത്ത ഭൂരിഭാഗം കച്ചവടക്കാരും പ്രതിസന്ധിയിലാണ്

Update: 2018-11-25 02:16 GMT
Advertising

നിരോധനാജ്ഞ പിന്‍വലിച്ചെങ്കിലും എരുമേലിയില്‍ എത്തി പേട്ട തുള്ളി. ശബരിമലയ്ക്ക് പോകുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവ് ഭക്തര്‍ മാത്രമാണ് ഇപ്പോള്‍ എരുമേലി വഴി കടന്ന് പോകുന്നത്. ഭക്തരുടെ എണ്ണം കുറഞ്ഞത് കച്ചവടക്കാര്‍ക്കും വലിയ തിരിച്ചടിയായി.

എരുമേലിയില്‍ എത്തി വാവരെ വണങ്ങി പേട്ട തുള്ളി മലചവിട്ടുന്ന രീതിയാണ് അയ്യപ്പ ഭക്തര്‍ പിന്തുടര്‍ന്ന് പോന്നിരുന്നത്. എന്നാല്‍ എരുമേലി വഴി ശബരിമലയ്ക്ക് പോകുന്ന ഭക്തരുടെ എണ്ണത്തിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ചുരുക്കം ഭക്തര്‍ മാത്രമാണ് എരുമേലി വഴി കടന്ന് പോകുന്നത്. എരുമേലിയിലെ നിരോധനാജ്ഞ നിലവില്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇത് യാതൊരുമാറ്റവും ഉണ്ടാക്കിയിട്ടില്ല.

കച്ചവടക്കാരെയാണ് ഏറ്റവും കൂടുതല്‍ ഇത് ബാധിച്ചിരിക്കുന്നത്. പേട്ട തുള്ളാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്നവരടക്കം ലക്ഷങ്ങള്‍ മുടക്കി കരാറെടുത്ത ഭൂരിഭാഗം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. എരുമേലിയിലെ വലിയമ്പലത്തിലും കൊച്ചമ്പലത്തിലും ലഭിക്കുന്ന നടവരുമാനത്തിലും വലിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Full View
Tags:    

Similar News