ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്ക് സസ്പെന്‍ഷന്‍

ആറ് മാസത്തെക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.ശശി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 

Update: 2018-11-26 13:10 GMT
Advertising

ഡി.വൈ.എഫ്.ഐ വനിത നേതാവ് നല്‍കിയ ലൈംഗിക പീഡനപരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിയെ സി.പി.എം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടി നേതാവിന് യോജിക്കാത്ത തരത്തില്‍ പാര്‍ട്ടിയിലെ വനിത നേതാവിനോട് പി.കെ ശശി സംഭാഷണം നടത്തിയെന്ന് സി.പി.എം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം ലൈംഗികപീഡന സ്വഭാവമുള്ള പരാതിയാണ് ലഭിച്ചതെന്ന് പാര്‍ട്ടി കമ്മീഷന്‍ അംഗമായിരുന്ന പി.കെ ശ്രീമതി പറഞ്ഞു.

മൂന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവര്‍ അടങ്ങുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം റിപ്പോര്‍ട്ട് പരിഗണിച്ചു. യുവതിയോട് പി.കെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും അപമര്യാദയായി ഫോണിലൂടെ സംസാരിച്ചുവെന്നുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറ‍ഞ്ഞിരിന്നത്. കടുത്ത നടപടി തന്നെ വേണമെന്ന അഭിപ്രായത്തിനൊടുവിലാണ് ആറ് സമാത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, ജനങ്ങള്‍ക്കും ബോധ്യമാകുന്ന നടപടി വേണമെന്ന് പറഞ്ഞു കൊണ്ടാണ് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം കോടിയേരി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഇത്രയും കടുത്ത നടപടി വേണമോയെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ കമ്മിറ്റിയില്‍ ചോദിച്ചു. ഒടുവില്‍ ആറ് മാസം സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട്‌ പാര്‍ട്ടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പി.കെ.ശശിയെ 6 മാസത്തേയ്‌ക്ക്‌ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ലൈംഗിക പീഡന സ്വഭാവമുള്ള പരാതിയാണ് ലഭിച്ചതെന്ന് പാര്‍ട്ടി കമ്മീഷന്‍ അംഗമായിരുന്ന പി.കെ ശ്രീമതി സമ്മതിച്ചു. പികെ ശശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ये भी पà¥�ें- പി.കെ ശശി യുവതിയോട് അപമര്യാദയായി സംസാരിച്ചുവെന്ന് സി.പി.എം അന്വേഷണ കമ്മീഷന്‍

Full View
Tags:    

Similar News