ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് ജാമ്യം

സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലാണ് കെ.സുരേന്ദ്രന്‍

Update: 2018-11-26 08:02 GMT
Advertising

ഡി.വൈ.എസ്.പിമാരെ ഫേസ്ബുക്കിലൂടെ ഭാഷണിപ്പെടുത്തിയ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നല്കിയത്.എന്നാല്‍ ശബരിമാല നടപ്പന്തലില്‍ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡി‍ലായതിനാല്‍ സുരേന്ദ്രന്റെ ജയില്‍ മോചനം ഇനിയും വൈകും.

Full View

ഫസല്‍ വധക്കേസില്‍ കുപ്പി സുബീഷിനെ മര്‍ദ്ദിച്ച് മൊഴി മാറ്റിയെന്നാരോപിച്ച് ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദനും പ്രിന്‍സ് എബ്രഹാമിനുമെതിരെ ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തെന്ന കേസിലാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന് ജാമ്യം നല്കിയത്. ചിത്തിര ആട്ടവിശേഷസമയത്ത് ശബരിമല നടപ്പന്തലില്‍ 52 വയസുളള സ്ത്രീയ തടഞ്ഞ് വയ്ക്കുകയും അക്രമിക്കുകയും ചെയ്തെന്ന കേസില്‍ റിമാന്‍ഡിലുളള സുരേന്ദ്രനെ ഇന്നലെ കോഴിക്കോട് സബ്ബ് ജയിലില്‍ എത്തിച്ചിരുന്നു.ഇവിടെ നിന്നാണ് രാവിലെ പതിനൊന്ന് മണിയോടെ സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലെത്തിച്ചത്.കണ്ണൂര്‍ കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.

സുരേന്ദ്രന്റെ കുടുംബാംഗങ്ങളും ഇന്ന് കോടതിയില്‍ എത്തിയിരുന്നു.കോടതിക്ക് പുറത്ത് മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പ്രവര്‍ത്തകരും തടിച്ച് കൂടിയിരുന്നു.

ये भी पà¥�ें- കെ.സുരേന്ദ്രനെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും

Tags:    

Similar News