ഹൈക്കോടതി നിയോഗിച്ച സമിതി ചൊവ്വാഴ്ച ശബരിമല സന്ദര്‍ശിക്കും
ഹൈക്കോടതി നിയോഗിച്ച സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ രാമൻ, ജസ്റ്റിസ് സിരിജഗൻ, എ.ഡി.ജി.പി ഹേമചന്ദ്രൻ എന്നിവര്‍ക്ക് പുറമേ..
Update: 2018-12-02 14:07 GMT
ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ചൊവ്വാഴ്ച ശബരിമല സന്ദര്‍ശിക്കും. ഇന്ന് ചേര്‍ന്ന സമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, എ.ഡി.ജി.പി ഹേമചന്ദ്രൻ എന്നിവര്‍ക്ക് പുറമേ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കും സമിതി പ്രഥമ പരിഗണന നല്‍കുന്നതെന്ന് അധ്യക്ഷൻ ജസ്റ്റിസ് പി.ആർ രാമൻ പറഞ്ഞു.