ശബരിമലക്ക് പോവുന്നുണ്ടോ എന്നറിയാൻ പൊലിസ് വീട്ടിൽ; നാണമുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തക
Update: 2018-12-22 15:37 GMT
ശബരിമലക്ക് പോവുന്നുണ്ടോ എന്നറിയാൻ പൊലിസ് വീട്ടിൽ വന്നതായി മാധ്യമപ്രവര്‍ത്തക അംബിക. ഇങ്ങനെ വന്ന് പരിശോധിക്കാന്‍ പിണറായിക്കും സർക്കാരിനും നാണമുണ്ടോയെന്നും മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. ഒരു വശത്ത് വനിതാ മതില്‍ പണിയുമ്പോള്‍ മറുവശത്ത് സ്ത്രീകൾക്ക് സദാചാരോപദേശമാണെന്നും മാധ്യമപ്രവര്‍ത്തകയായ അംബിക കുറ്റപ്പെടുത്തുന്നു. തേജസ് പത്രത്തില്‍ റിപ്പോര്‍ട്ടറാണ് അംബിക.
അംബികയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്
ഇന്ന് പിണറായിയുടെ പോലിസ് വീട്ടിൽ വന്നിരുന്നു. ശബരിമലയ്ക്ക് പോവുന്നുണ്ടോന്നറിയാൻ... ഒരു വശത്ത് വനിതാ മതില് പണി... മറുവശത്ത് സ്ത്രീകൾക്ക് സദാചാരോ പദേശം... നാണമുണ്ടോ ഈ പിണറായിക്കും സർക്കാരിനും അവർക്കു വേണ്ടി മതിലു പണിക്കു പോണോർക്കും! കഷ്ടം! ഇതെന്ത് ഉത്ഥാനാണാവോ?