വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കി 

ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്.

Update: 2019-04-02 13:59 GMT
Advertising

എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ മോശം പരാമര്‍ശത്തിനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി. പരാമര്‍ശം ആസൂത്രിതമാണെന്ന് രമ്യ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി.ജി.പിക്ക് പരാതി നല്‍കി.

എ വിജയരാഘവന്‍റെ പരാമര്‍ശത്തിനെതിരെ ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, അനില്‍ അക്കര എം.എല്‍.എ, ഷാഫി പറമ്പില്‍ എന്നിവര്‍ക്കൊപ്പം നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

Full View

അതേസമയം തന്റെ പ്രസംഗം മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചെന്നായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. സംഭവം വലിയ വിവാദമായതോട അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഖേദ പ്രകടനം കൊണ്ട് തീരുന്നതല്ല തനിക്കെതിരായ വിജയരാഘവന്‍റെ പരാമര്‍ശമെന്ന് രമ്യ പ്രതികരിച്ചു. രണ്ടിടത്ത് ഒരേ പരാമര്‍ശം നടത്തിയതിലൂടെ സംഭവം ആസൂത്രിതമാണെന്ന് വ്യക്തമാണെന്നും രമ്യ പറഞ്ഞു. വിജയരാഘവന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു.

Full View

പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.

ये भी पà¥�ें- സഖാവ് വിജയരാഘവന്റെ ‘വിഖ്യാത’മായ പ്രസ്താവനകള്‍

ये भी पà¥�ें- അധിക്ഷേപം ആദ്യസംഭവമല്ല; മുന്‍പും രമ്യ വിജയരാഘവന്റെ അധിക്ഷേപത്തിനിരയായിട്ടുണ്ട്

Tags:    

Similar News