രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമര്‍ശം അനുചിതമെന്ന് വിഎസ്
എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ്
Update: 2019-04-03 14:29 GMT
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍റെ പരാമര്‍ശം അനുചിതമെന്ന് വി.എസ് അച്യുതാനന്ദന്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് പ്രതികരിച്ചു.
ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിലും വിജയരാഘവനെതിരെ വിമര്‍ശനമുയര്‍ന്നു. എല്‍.ഡി.എഫ് കണ്‍വീനറായ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുമ്പോള്‍ നേതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പ്രസംഗം എതിരാളികൾ ആയുധമാക്കിയെടുത്തു. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. പിന്നാലെയാണ് വിഎസും വിജയരാഘവന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്.