ആലത്തൂരില്‍ ഇ.എം.എസിനെ വിറപ്പിച്ച യുവ നേതാവ്
കോണ്‍ഗ്രസിലെ വി.എസ് വിജയരാഘവനാണ് അന്ന് സാക്ഷാല്‍ ഇ.എം.എസിനെപ്പോലും വിറപ്പിച്ച എതിര്‍ സ്ഥാനാര്‍ഥി.
ഇ.എം.എസിനെ അവസാനമായി നിയമസഭയിലേക്കയച്ച മണ്ഡലമാണ് ആലത്തൂര്‍. 1975ലെ ആ മത്സരത്തില്‍ ഇ.എം.എസ് ജയിച്ച് കയറിയത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. കോണ്‍ഗ്രസിലെ വി.എസ് വിജയരാഘവനാണ് അന്ന് സാക്ഷാല്‍ ഇ.എം.എസിനെപ്പോലും വിറപ്പിച്ച എതിര്‍ സ്ഥാനാര്‍ഥി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ആലത്തൂരില്‍ ഇ.എം.എസ് മത്സരിക്കാനൊരുങ്ങിയപ്പോള്‍ ഇന്ദിരാഗാന്ധിയാണ് ഒരു യുവ സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെയാണ് കോണ്‍ഗ്രസ് നേതാവ് വി.എസ് വിജയരാഘവന് നറുക്കുവീണത്. കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ഒരിളക്കമുണ്ടാക്കാന്‍ വി.എസിനായി. അരിവാള്‍ ചുറ്റികക്ക് മാത്രം വോട്ട് ചെയ്ത് ശീലിച്ചവര്‍ക്ക് മുന്നില്‍ കാളയും കുട്ടിയും ചിഹ്നവുമായെത്തിയ യുവ താരത്തെ ആലത്തൂരുകാര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. 1999 വോട്ടിന് ഇ.എം.എസിനോട് പരാജയപ്പെട്ടെങ്കിലും വിജയരാഘവനിലെ പോരാളിയെ ഇ.എം.എസിനും ഇഷ്ടമായി.