നെല്ല് സംഭരിക്കാനാകാത്ത കോള്‍ പാടങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍

കൊയ്ത് ചാക്കിലാക്കിയ നെല്ല് പത്ത് ദിവസം കഴിഞ്ഞിട്ടും സംഭരിക്കാത്തതിനാല്‍ രാവും പകലും കാവലിരിക്കുകയാണിവര്‍

Update: 2019-04-10 11:15 GMT
Advertising

തെരഞ്ഞെടുപ്പാവേശം എല്ലായിടത്തും അല തല്ലുമ്പോഴും നെഞ്ചില്‍ തീയുമായി കഴിയുകയാണ് കുന്നംകുളം കാട്ടക്കാമ്പാലത്തെ കോള്‍ പാടങ്ങളിലെ കര്‍ഷകര്‍. കൊയ്ത് ചാക്കിലാക്കിയ നെല്ല് പത്ത് ദിവസം കഴിഞ്ഞിട്ടും സംഭരിക്കാത്തതിനാല്‍ രാവും പകലും കാവലിരിക്കുകയാണിവര്‍.

Full View

സംഭരിക്കാന്‍ ശേഷിയില്ലാത്ത മില്ലുകളുമായി സപ്ലൈകോ ഉണ്ടാക്കിയ കരാറാണ് പ്രശ്നത്തിന് പ്രധാന കാരണമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. നെല്ല് സംഭരിക്കാന്‍ മില്ലുകള്‍ തയ്യാറാകുന്നില്ല. നെല്ല് സംഭരിക്കാത്തതിനാല്‍ മഴയെ പേടിച്ച് കഴിയുകയാണ് കോള്‍ പാടങ്ങളിലെ കര്‍ഷകര്‍. കോള്‍പാടങ്ങളിലെ നെല്ല് മാത്രമല്ല അവിടുത്തെ കര്‍ഷകരുടെ ജീവിതവും സ്വപ്നങ്ങളുമാണ് കാട്ടക്കാമ്പാലത്തെ അമ്പലമുറ്റത്ത് മൂടിക്കെട്ടിയിട്ടിരിക്കുന്നത്.

Tags:    

Similar News