വടകരയില്‍ എല്‍.ഡി.എഫിന്റെ  പോസ്റ്റര്‍ നീക്കാന്‍ ആവശ്യപ്പെട്ടതിന് മതില്‍ തകര്‍ത്തതായി പരാതി  

പോസ്റ്റര്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് രാത്രിയില്‍ മതിലിന്‍റെ ഒരു വശം അജ്‍ഞാതര്‍ തകര്‍ത്തത്

Update: 2019-04-16 16:33 GMT
Advertising

കോഴിക്കോട് മരുതോങ്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ടതിനു പിന്നാലെ സ്ഥലം ഉടമയുടെ മതില്‍ ഭാഗികമായി പൊളിച്ചതായി പരാതി. പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പിന്നീട് മതിലിന്‍റെ അവശേഷിക്കുന്ന ഭാഗവും പൊളിച്ചതായാണ് ആക്ഷേപം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തി മതില്‍ പൊളിച്ചവരെ കണ്ടെത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

കല്ലുപുറം ഹമീദിന്‍റെ പറമ്പിലെ മതിലിലാണ് ദിവസങ്ങള്‍ക്കു മുമ്പ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി. ജയരാജന്‍റെ പോസ്റ്റര്‍ പതിച്ചത്. പിന്നീട് വീട്ടുകാര്‍ സി.പി.എം പ്രാദേശിക നേതാക്കളോട് പോസ്റ്റര്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. പോസ്റ്റര്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് രാത്രിയില്‍ മതിലിന്‍റെ ഒരു വശം അജ്‍ഞാതര്‍ തകര്‍ത്തത്. പോലീസില്‍ പരാതി നല്‍കിയതോടെ കഴിഞ്ഞ ദിവസം രാത്രി മതിലിന്‍റെ ഒരുഭാഗം കൂടി പൊളിച്ചുമാറ്റി.

കുടുംബത്തിന്‍റെ അനുമതിയോടെയാണ് പോസ്റ്റര്‍ പതിച്ചതെന്നും അവര്‍ ആവശ്യപ്പെട്ട ഉടന്‍ തന്നെ പോസ്റ്ററുകള്‍ നീക്കം ചെയ്തതായും സി.പി.എം പ്രാദേശിക നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

Tags:    

Similar News