പ്രതിദിന കോവിഡ് കേസുകള്‍ 300 കടന്നതോടെ അതീവ ജാഗ്രത; നിയന്ത്രണം ലംഘിച്ചാല്‍ നടപടി

കൊല്ലം ചവറയില്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.

Update: 2020-07-09 08:00 GMT
Advertising

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പൊലീസ് നിയമ നടപടി ആരംഭിച്ചു. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ റാന്‍ഡം പരിശോധനക്കായി സാംപിളുകള്‍ ശേഖരിച്ച് തുടങ്ങി.

പ്രതിദിന രോഗികളുടെ എണ്ണം 300 കടന്നതോടെ കര്‍ശനമായ നിയന്ത്രങ്ങളും ജാഗ്രതയും പുലര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. സമ്പര്‍ക്കം മൂലമുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നയിടങ്ങളില്‍ പൊലീസ് കര്‍ശന ഇടപെടലുകള്‍ നടത്തി. കൊല്ലം ചവറയില്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എറണാകുളം കാളമുക്ക് ഹാര്‍ബര്‍ വിലക്ക് ലംഘിച്ചുള്ള മത്സ്യവില്‍പ്പന പൊലീസ് തടഞ്ഞു. പുറത്ത് നിന്ന് എത്തിയ വള്ളങ്ങള്‍ പൊലീസ് തടഞ്ഞു.

പത്തനംതിട്ടയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ക്വാറന്‍റീനില്‍ പോയി. വയനാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. മാനന്തവാടി ജില്ലാ ആശുപത്രിക്ക് പുറമെ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.

പൊന്നാനി മുനിസിപ്പാലിറ്റിയില്‍ റാന്‍ഡം പരിശോനക്കായി സാംപിളുകള്‍ ശേഖരിച്ചു തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക സംഘമാണ് സാംപിള്‍ ശേഖരിക്കുന്നത്. പൊന്നാനിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പത്തിലധികം പേരുടെ ഫലം പോസിറ്റീവായിരുന്നു.

Tags:    

Similar News