സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ്
മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ കസ്റ്റംസിന് തിരിച്ചടി. വിമാനത്താവള പരിസരത്ത് സിസി ടിവിയില്ലാത്തത് കൊണ്ട് ദൃശ്യങ്ങള്‍ കിട്ടില്ലെന്ന് പൊലീസ് കസ്റ്റംസിനെ അറിയിച്ചു. അതിനിടെ കൊച്ചിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍റ് ഹരിരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ये à¤à¥€ पà¥�ें- സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും
തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ പരിസരത്തുള്ള മൂന്ന് മാസത്തെ സിസി ടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് സംസ്ഥാനപൊലീസിനോട് ആവശ്യപ്പെട്ടത്. സ്വപ്ന അടക്കമുള്ളവര്‍ കാര്‍ഗോയില്‍ വന്നിട്ടുണ്ടെങ്കില്‍ കുറ്റപത്രത്തിന്‍റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും സമര്‍പ്പിക്കാമെന്നായിരിന്നു കസ്റ്റംസ് കണക്ക് കൂട്ടല്‍. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സ് ഭാഗത്ത് സിസിടിവി ക്യാമറകളില്ലെന്നാണ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളിലെ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും ഒരു മാസത്തേത് മാത്രമാണുള്ളതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.അതേസമയം പ്രതികളെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കസ്റ്റംസ് ക്ലിയറന്‍സ് ഏജന്‍റ് ഹരിരാജിനെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.കേസില്‍ തനിക്ക് പങ്കെല്ലെന്നാണ് ഹരിരാജ് നല്‍കിയിരിക്കുന്ന മൊഴി.