ജുമുഅ നമസ്കാരം; പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ല : കോഴിക്കോട് കലക്ടര്‍
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയില്‍ പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു
കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയില്‍ പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്.
വിദേശ രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, മറ്റ് ജില്ലകളിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അടുത്ത സമയത്തായി വന്നവര്‍ എന്നിവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് പള്ളികള്‍ക്കും നിര്‍ദേശമുണ്ട്. 65 വയസ്സിൽ കൂടുതലുള്ളവർ പങ്കെടുക്കുന്നതിലും പരമാവധി നിയന്ത്രണം വേണമെന്ന് കലക്ടര്‍ അറിയിച്ചു. സാമൂഹിക അകലം കൃത്യമായി പാലിച്ചുവേണം പ്രാര്‍ഥനക്കായി ഒത്തുചേരേണ്ടതെന്നും കലക്ടര്‍ അറിയിപ്പു നല്കി. കണ്ടെയ്ന്മെന്റ് സോണുകളിലെ പള്ളികളില്‍ പ്രാര്‍ത്ഥന അനുവദനീയമല്ല.