കൊച്ചിയിലെ വെള്ളക്കെട്ട്; ജില്ലാഭരണകൂടത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബ്രേക്ക് ത്രൂ പദ്ധതി ആരംഭിച്ചപ്പോള്‍ എം.എല്‍.എമാരോടും കോര്‍പ്പറേഷനോടും ചര്‍ച്ചയുണ്ടായില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു

Update: 2020-07-31 13:17 GMT
Advertising

കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ ജില്ലാഭരണകൂടത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ബ്രേക്ക് ത്രൂ പദ്ധതി ആരംഭിച്ചപ്പോള്‍ എം.എല്‍.എമാരോടും കോര്‍പ്പറേഷനോടും ചര്‍ച്ചയുണ്ടായില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. വിഷയത്തില്‍ കോര്‍പ്പറേഷന് വീഴ്ച്ചയുണ്ടായെന്ന് പറയാനാവില്ലെന്ന് കൊച്ചി മേയര്‍ സൌമിനി ജെയിന്‍ പറഞ്ഞു.

കൊച്ചി നഗരത്തില്‍ ഇടക്കിടെ ഉണ്ടാവുന്ന വെള്ളക്കെട്ട് വരുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇന്ന് അടിയന്തര യോഗം ചെയ്തത്. കോര്‍പ്പറേഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. യോഗത്തില്‍ കൊച്ചി മേയര്‍ സൌമിനി ജെയിനും പങ്കെടുത്തു. യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തിലാണ് പി.ടി തോമസ് എം.എല്‍.എ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.

അമൃത് പദ്ധതി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഫലമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കോര്‍പ്പറേഷന് വീഴ്ചയുണ്ടായെന്ന് പറയാനാവില്ലെന്നും മേയര്‍ സൌമിനി ജെയിന്‍ പറഞ്ഞു. വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പ്പറേഷനും ജില്ലാഭരണകൂടവും ഒരുമിച്ച് മുന്നോട്ട് പോവുമെന്നും കോര്‍പ്പറേഷനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Full View
Tags:    

Similar News