തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ജയിലുകളില്‍ കോവിഡ് പകരുന്നത് ആശങ്കയുണ്ടാക്കുന്നു

ഗ്രാമ,നഗര,തീരപ്രദേശ വ്യത്യാസമില്ലാതെ തിരുവനന്തപുരത്ത് കോവിഡ് പടരുകയാണ്

Update: 2020-08-24 01:16 GMT
Advertising

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ 397 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഗ്രാമ,നഗര,തീരപ്രദേശ വ്യത്യാസമില്ലാതെ തിരുവനന്തപുരത്ത് കോവിഡ് പടരുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 397 പേരില്‍ 56 പേരുടെ രോഗഉറവിടം വ്യക്തമല്ല. ജയിലുകള്‍ രോഗകേന്ദ്രങ്ങളാകുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര സബ്ജയിലില്‍ 10 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൂന്ന് പേര്‍ക്കും കൊവിഡ് പോസിറ്റീവായി. വലിയതുറയില്‍ 13 പേര്‍ക്കും ചെങ്കലില്‍ 12 പേര്ക്കുമാണ് രോഗബാധ. നെല്ലിമൂടും കിളിമാനൂരും 11 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ബാലരാമപുരത്ത് 9 ഉം പട്ടത്ത് എട്ടും കേസുകളാണ് സ്ഥിരീകരിച്ചത്. 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധയുണ്ട്. ആഗസ്ത് 19ന് മരിച്ച ഗാന്ധിപുരം സ്വദേശി ശിശുപാലന്‍, പൂജപ്പുര സ്വദേശി ഷാനവാസ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 125 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. 20841 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Tags:    

Similar News