'പാര്‍ട്ടിയില്‍ ഒരു വിഭാഗം തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; വിഎസ് ശിവകുമാര്‍
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ തന്റെ സ്വാധീനം തകർക്കാനാണ് ശ്രമം. ഇതിനുവേണ്ടിയാണ് ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും വി.എസ് ശിവകുമാർ
Update: 2020-12-26 10:58 GMT
പാർട്ടിയിലെ ഒരു വിഭാഗം തന്നെ പ്രതികൂട്ടിൽ നിർത്തുന്നുവെന്ന് കാട്ടി വി.എസ് ശിവകുമാർ എം.എൽ.എ കെ.പി.സി.സിക്ക് പരാതി നൽകി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ തന്റെ സ്വാധീനം തകർക്കാനാണ് ശ്രമം. ഇതിനുവേണ്ടിയാണ് ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും വി.എസ് ശിവകുമാർ മീഡിയവണിനോട് പറഞ്ഞു.
Wach Video