എൻ.ഡി.എ പത്രിക തള്ളിയതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് കോൺഗ്രസ്; കോലീബി സഖ്യം പരസ്യമായെന്ന് സി.പി.എം

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പ്രതിക തള്ളിയത് രാഷ്ട്രീയ പ്രചരണമാക്കി എല്‍.ഡി.എഫും യു.ഡി.എഫും.

Update: 2021-03-20 12:56 GMT
Advertising

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപ്രതിക തള്ളിയത് രാഷ്ട്രീയ പ്രചരണമാക്കി എല്‍ഡിഎഫും യുഡിഎഫും. നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്കുള്ള തെളിവാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസ്-ബിജെപി അന്തർധാരയുടെ ഭാഗമായാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ആരോപിച്ചു

അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ ഇത് പ്രചരണ വിഷയമാക്കാനാണ് യുഡിഎഫ് തീരുമാനം.

Full View

കോടിയേരിയുടെ നാട്ടിൽ സി.പി.എമ്മും - ബിജെപിയും ഭായി ഭായി കളിക്കുന്നു എന്നായിരുന്നു ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പ്രതികരണം. എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയത് ഒത്തുകളി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തലശ്ശേരിയിൽ ബി.ജെ.പി യുടെ ജില്ലാ പ്രസിഡന്റിന്റെ തന്നെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയർത്തുന്നതാണ്. തലശ്ശേരിയിലെ സി.പി.എം സ്ഥാനാർത്ഥി എ എൻ ഷംസീർ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ ഭയാശങ്കയിലായ സി.പി.എം തലശ്ശേരി കോട്ട കൈവിടാതിരിക്കാൻ സംസ്ഥാന തലത്തിലുണ്ടായ ബി.ജെ പി- സി.പി.എം ധാരണയുടെ ഭാഗമായി നാമനിർദ്ദേശ പത്രിക കൃത്യതയില്ലാതെ നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ കോട്ടകൾ തകരുന്നതിൽ നിന്ന് രക്ഷനേടാനുള്ള സി പി എം - ബി.ജെ.പി ഭായി ഭായി കളികൾ ജനങ്ങൾ തിരിച്ചറിയുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

എൻഡിഎ പത്രിക തള്ളിയതിന് പിന്നില്‍ സിപിഎം-ബിജെപി ധാരണയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണിത്. നില പരുങ്ങലിലെന്ന് എൽഡിഎഫിന് ബോധ്യപ്പെട്ടു. പുന്നപ്ര വയലാർ സംഭവവും ഈ കൂട്ട് കെട്ട് വ്യക്തമാക്കുന്നു. തലശ്ശേരിയിൽ ഞങ്ങൾക്ക് സാധ്യത ഇല്ല എന്ന് നിങ്ങൾക്കറിയാമല്ലോ എന്നും ചെന്നിത്തല ചോദിച്ചു.

Full View

ഇതിന് പിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സിപിഎം രംഗത്ത് വന്നു. മറ്റ്‌ മണ്ഡലങ്ങളിൽ നാമനിർദേശ പത്രികക്ക് ഒപ്പം കൃത്യമായി അധികാര പത്രം നൽകി. അത് കൊണ്ട് തന്നെ അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് ജയരാജന്‍ ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നത്. പോളിംങ് അടുത്ത് വരുന്നത് കൊണ്ട് വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാനാണ് മുന്നണികളുടെ തീരുമാനം.

ये भी पà¥�ें- 'അശ്രദ്ധ കൊണ്ടല്ല അന്തര്‍ധാര കൊണ്ട്' ബി.ജെ.പിയുടെ പത്രിക തള്ളിയത് കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനെന്ന് എം.വി ജയരാജൻ

ये भी पà¥�ें- പത്രിക തള്ളി: തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളില്ല

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News