ശബരിമല- ലൗ ജിഹാദ് വിഷയങ്ങളിൽ നിയമനിര്‍മാണം, ബിപിഎല്ലുകാർക്ക് 6 സൗജന്യ സിലിണ്ടർ: എന്‍.ഡി.എ പ്രകടനപത്രിക

കേരളം ഭീകരമുക്തമാക്കും. ബിപിഎല്‍ കുടുംബങ്ങൾക് പ്രതിവർഷം ആറ് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

Update: 2021-03-24 11:04 GMT
Advertising

ശബരിമല ആചാര സംരക്ഷണത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമ്മാണം നടത്തുമെന്ന് ബി.ജെ.പി പ്രകടന പത്രിക. കേരളം ഭീകരമുക്തമാക്കും. ബിപിഎല്‍ കുടുംബങ്ങൾക് പ്രതിവർഷം ആറ് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

‘പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രകാശനം ചെയ്ത പ്രകടനപത്രികയിൽ പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, എസ്.സി-എസ്.ടി. വിഭാഗത്തില്‍പ്പെട്ട എല്ലാ ഭൂരഹിതര്‍ക്കും അഞ്ചേക്കര്‍ ഭൂമി, പെന്‍ഷന്‍ പ്രായം ഏകീകരിക്കും, എല്ലാവര്‍ക്കും വീട്- കുടിവെള്ളം- വൈദ്യുതി, ബിപിഎൽ വിഭാഗത്തിലെ കിടപ്പു രോഗികൾക്കു പ്രതിമാസം 5000 രൂപ സഹായം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

അതേസമയം എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും കടന്നാക്രമിച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം. എല്‍.ഡി.എഫ് വന്നാല്‍ സ്വർണക്കടത്തും ഡോളർകടത്തും നടക്കും. യു.ഡി.എഫ് വന്നാല്‍ സോളാർ അഴിമതിയും വരും. രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് പിക്നികിന് വരികയാണെന്നും അമിത് ഷാ പരിഹസിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News