വീട്ടുമുറ്റങ്ങളിലേക്ക് സി.പി.എം; വോട്ട് അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രിയും പിബി അംഗങ്ങളും വീടുകളിലെത്തും
പൊതുയോഗങ്ങൾ അവസാനിച്ച ശേഷം ഏപ്രിൽ ഒന്ന് മുതൽ ആയിരിക്കും പുതിയ പ്രചാരണ തന്ത്രവുമായി സി.പി.എം രംഗത്തിറങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം വീട്ടുമുറ്റങ്ങളിലേക്കെത്തിക്കാന്‍ ഒരുങ്ങി സി.പി.എം. വീടുകളിലെത്തി വോട്ടഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രിയെയും പിബി അംഗങ്ങളെയും എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. പൊതുയോഗങ്ങൾ അവസാനിച്ച ശേഷം ഏപ്രിൽ ഒന്ന് മുതൽ ആയിരിക്കും പുതിയ പ്രചാരണ തന്ത്രവുമായി സി.പി.എം രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വീടുകളിലേക്കെത്തുന്നത്.
സംസ്ഥാനത്തെ വീടുകള്‍തോറും കയറിയിറങ്ങി പ്രചാരണത്തിന് ഇറങ്ങാനാണ് പാര്‍ട്ടിയും നേതാക്കളും ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങൾ ഈ മാസം 31ഓടെ അവസാനിക്കും. ഇതിന് ശേഷമാകും സി.പി.എം നേതാക്കൾ വീട്ടുമുറ്റങ്ങളിൽ പ്രചാരണത്തിന് എത്തുന്നത്. ഏപ്രിൽ ഒന്ന് മുതല്‍ ആണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് സി.പി.എം പദ്ധതി തയ്യാറാക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾക്ക് നാളെ മുതല്‍ തുടക്കമാകും. ആദ്യ ഘട്ടത്തിലെ പൊതുയോഗങ്ങള്‍ക്ക് ശേഷം കുടുംബ യോഗങ്ങൾ ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാകും നേതാക്കൾ താഴെ തട്ടിലേക്ക് പ്രചാരണത്തിനായി ഇറങ്ങുന്നത്.