കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര മന്ത്രിമാര്‍
കേരളത്തിന്‍റെ നീക്കം മുഖംരക്ഷിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഫെഡറല്‍ സംവിധാനത്തെ കേരളം വെല്ലുവിളിക്കുന്നുവെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രതികരണം
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേരളത്തിന്‍റെ നടപടിയെ ചോദ്യംചെയ്ത് കേന്ദ്ര മന്ത്രിമാര്‍. കേരളത്തിന്‍റെ നീക്കം മുഖംരക്ഷിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഫെഡറല്‍ സംവിധാനത്തെ കേരളം വെല്ലുവിളിക്കുന്നുവെന്നായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രതികരണം. വിമര്‍ശനങ്ങളെ തള്ളി സിപിഎം കേന്ദ്ര നേതൃത്വവും രംഗത്തെത്തി.
കടുത്ത ഭാഷയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ഇതിനപ്പുറം കേരളത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞുവെച്ചു. കേരളത്തിന്‍റെ നീക്കം ഭരണഘടനാ ലംഘനമാണെന്നായിരുന്നു രാജ്നാഥ് സിങിന്‍റെ പ്രതികരണം.
ഫെഡറല്‍ തത്വങ്ങള്‍ കേരളം ലംഘിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് ഭരണഘടന വായിക്കണമെന്നുമായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ മറുപടി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നേതാക്കള്‍ തമ്മിലുള്ള വാക് പോരിന് വരും ദിവസങ്ങളിലും വഴിവെക്കും.