ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും: നേമത്ത് റോഡ് ഷോയുമായി ജെ.പി നദ്ദ

കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണത്തിനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയെത്തിയത്

Update: 2021-03-28 02:43 GMT
Advertising

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരാണെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ ക്ഷേത്ര സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ. കുമ്മനം രാജശേഖരന് വേണ്ടിയുള്ള പ്രചാരണത്തിനിടെയാണ് നദ്ദയുടെ പരാമര്‍ശം. നേമം ജംഗ്ഷനില്‍ നിന്ന് റോഡ് ഷോയായിരുന്നു ദേശീയ അധ്യക്ഷന്‍റെ പ്രചാരണം

നേമം മുതല്‍ കരമന വരെയാണ് തുറന്ന വാഹനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ റോഡ് ഷോ നടത്തിയത്. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും നിലവിലെ എംഎല്‍എ ഒ രാജഗോപാലും നദ്ദക്കൊപ്പമുണ്ടായിരുന്നു. ശബരിമലയില്‍ എല്‍ഡിഎഫ് വിശ്വാസത്തെയും സംസ്കാരത്തെയും മുറിവേല്‍പ്പിച്ചുവെന്ന് നദ്ദ ആരോപിച്ചു. അന്ന് മിണ്ടാത്ത യുഡിഎഫ് ഇപ്പോള്‍ ശബരിമലയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ദേശീയ അധ്യക്ഷന്‍ തന്നെ പ്രചാരണത്തിനെത്തിയതിന്‍റെ ആവേശത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News