അദാനിയുമായി കരാറില്ലെന്ന് എം.എം. മണി
കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത്.
Update: 2021-04-02 08:05 GMT
വൈദ്യുതി വകുപ്പ് അദാനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരമാണ് പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നത്.
പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് മാത്രമാണ് വൈദ്യുതി വാങ്ങുന്നതെന്നും വിവരങ്ങൾ വൈദ്യുതി വകുപ്പിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും എം.എം. മണി പറഞ്ഞു.
അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. 8850 കോടിയുടേതാണ് കരാർ വഴി 1000 കോടി രൂപ അദാനിക്ക് ലാഭമുണ്ടാകുമെന്നാണ് ആരോപണം.