അഭിപ്രായാന്തരങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സിദ്ദീഖ് ഹസനെന്ന് മഅ്ദനി

താൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ കഴിയുന്ന നിലയിലെല്ലാം സിദ്ദീഖ് ഹസൻ നിലകൊണ്ടിട്ടുണ്ടെന്ന് മഅ്ദനി ഫേസ്‌ബുക്കിൽ കുറിച്ചു

Update: 2021-04-06 11:39 GMT
Advertising

പ്രബോധന രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ സിദ്ദീഖ് ഹസനെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി. താൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ കഴിയുന്ന നിലയിലെല്ലാം അദ്ദേഹം നിലകൊണ്ടിട്ടുണ്ടെന്ന് മഅ്ദനി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സിദ്ദീഖ് ഹസൻ സാഹിബ് യാത്രയായി...

ജമാഅത്തെ ഇസ്‌ലാമി മുൻ സംസ്ഥാന അമീറും അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമായിരുന്ന പ്രൊഫ: സിദ്ദീഖ് ഹസൻ സാഹിബ് വിട പറഞ്ഞു...

പ്രബോധന രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിലെ നിർധന ജനങ്ങൾക്കിടയിൽ ഒട്ടനവധി വിദ്യാഭ്യാസ- സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം രോഗബാധിതനാകുന്നത്.

ഞാൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ കഴിയുന്ന നിലയിലെല്ലാം അദ്ദേഹം നിലകൊണ്ടിട്ടുണ്ട്.

രോഗബാധിതനാകുന്നതിന് മുമ്പ് അദ്ദേഹം ബാംഗ്ലൂർ ജയിലിൽ വന്നു എന്നെ കാണുകയും കേസ് സംബന്ധമായും മറ്റും ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.

അഭിപ്രായാന്തരങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങൾ ഭദ്രമായി സൂക്ഷിച്ചിരുന്ന സിദ്ധീഖ്‌ഹസൻ സാഹിബിന്റെ വേർപാടിൽ വേദനിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Full View
Tags:    

Similar News