ഭരണം പിടിക്കാൻ എൻ.ഡി.എക്ക് 30 സീറ്റു പോലും വേണ്ടി വരില്ലെന്ന് വി.മുരളീധരന്‍

എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടുമുള്ള അസംതൃപ്തി ജനങ്ങൾ പ്രകടിപ്പിക്കും

Update: 2021-04-06 05:41 GMT
Advertising

കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാവും ഈ തെരഞ്ഞെടുപ്പെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടുമുള്ള അസംതൃപ്തി ജനങ്ങൾ പ്രകടിപ്പിക്കും.

കേന്ദ്ര സർക്കാരിനുള്ള അംഗീകാരം പ്രതിഫലിക്കും. ശബരിമലയും ലൗ ജിഹാദും കേരള ജനതയെ ആശങ്കയിലാക്കി. വൈരുദ്ധ്യാത്മക ഭൗതിക വാദം ഉപേക്ഷിച്ച സാഹചര്യത്തിൽ സി. പി.എം പിരിച്ചു വിടണം. കഴക്കൂട്ടത്ത് എൻ.ഡി. എ ജയിക്കും. ഭരണം പിടിക്കാൻ എൻ.ഡി.എക്ക് 30 സീറ്റു പോലും വേണ്ടി വരില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News