'റാസ്പുട്ടിന്‍' ഗാനത്തിന് ചുവടുവച്ച് കോവിഡ് വാക്സിനുകള്‍; വൈറലായി കേരള സര്‍ക്കാരിന്‍റെ വീഡിയോ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോയില്‍ റാസ്പുട്ടിന്‍ ഗാനം ഉള്‍പ്പെടുത്തിയിരിക്കുകയാണ്
ഈ അടുത്ത ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ അടക്കിവാണത് റാറാ റാസ്പുടിനാണ്. മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും റാസ്പുടിന് ചുവടുവച്ചത് വൈറലായതോടെയാണ് ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചത്. വൈറലായതോടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. അതോടുകൂടി നവീനും ജാനകിക്കും പിന്തുണയുമായി ഒരുപാടുപേര്‍ രംഗത്തെത്തി. നവീനും ജാനകിയും തരംഗമാക്കിയ റാസ്പുടിൻ ഗാനം കേരള സർക്കാറും ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ തയ്യാറാക്കിയ വീഡിയോയില്‍ റാസ്പുട്ടിന്‍ ഗാനം ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
വാക്സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പകരുകയാണ് വീഡിയോയുടെ ലക്ഷ്യം. കോവാക്സിൻ, കോവിഷീൽഡ് എന്നെഴുതിയ രണ്ടു വയലുകൾ( vials) റാസ്പുടിൻ ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും വാക്സിനെടുക്കൂ എന്നും വീഡിയോയിൽ കുറിച്ചിട്ടുണ്ട്. എന്തായാലും റാസ്പുടിൻ നൃത്തം ഏറ്റെടുത്ത സമൂഹമാധ്യമം പുതിയ വീഡിയോയെയും വൈറലാക്കിയിരിക്കുകയാണ്.
Get Vaccinated From Nearest Vaccination Centre..
— Kerala Police (@TheKeralaPolice) April 11, 2021
Crush The Curve..
Back to Basics..#keralapolice #CovidVaccine pic.twitter.com/QfS8fPCoR3