തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ ആലോചന; 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പ്രായമായവർക്കും പ്രവേശനമുണ്ടാകില്ല

പൂരം നടത്തിപ്പ് സംബന്ധിച്ച് സർക്കാർ മാർഗനിർദേശം ഇറക്കിയേക്കും

Update: 2021-04-12 04:39 GMT
Advertising

കോവിഡ് വ്യാപനം ഇല്ലാതെ തൃശൂർ പൂരം നടത്തുന്ന കാര്യത്തിൽ സർക്കാർ മാർഗ്ഗ നിർദ്ദേശമിറക്കിയേക്കും. ഇക്കാര്യമാവശ്യപ്പെട് ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാൽ പൂരത്തിന്‍റെ ചടങ്ങുകളിൽ മാറ്റമുണ്ടാകില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ദിവസങ്ങളിലുണ്ടാകും.

തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകൾ ,ആചാരങ്ങൾ എന്നിവയിൽ നിന്ന് പിന്നോട്ടു പോകാതെയുള്ള നിയന്ത്രണങ്ങളെ കുറിച്ചാണ് ആലോചിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൂരത്തിന് പങ്കെടുക്കുന്ന ആളുകളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരും. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും, പ്രായമായവർക്കും പ്രവേശനമനുവദിച്ചേക്കില്ല. വടക്കുംനാഥ ക്ഷേത്രത്തിനകത്ത് നടക്കുന്ന ഇലഞ്ഞിത്തറ മേളം കാണാൻ ആളുകളെ പ്രവേശിപ്പിക്കുക കടുത്ത നിയന്ത്രണങ്ങളോടെയാകും. മാസ്ക് ധരിക്കാത്ത ആർക്കും പ്രവേശനമനുവദിക്കില്ല. , കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കുമെതിരെ കർശന നടപടി എടുക്കും. ഇത്തരം കാര്യങ്ങളാണ് ആലോചനയിലുള്ളത്.

പൂരത്തിന്‍റെ ഏറ്റവും ആകർഷകമായ കുടമാറ്റത്തിന് എത്തുന്ന ആളുകളെ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ട്. പൂരം പ്രൗഢമായി നടത്താനുള്ള ദേവസ്വങ്ങളുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News