ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്: ഇനിയും അറസ്റ്റിലാകാനുള്ളത് 24 പ്രതികൾ

പല പ്രതികളും വിദേശത്തേക്ക് കടന്നതായി പൊലീസ്

Update: 2023-08-10 02:44 GMT
Advertising

കൊച്ചി: മഞ്ചേശ്വരം മുൻ എംഎൽഎ കെ സി കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഇനിയും അറസ്റ്റിലാകാനുള്ളത് 24 പ്രതികൾ. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് വർഷമായിട്ടും ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ളവരിൽ പലരും ഗൾഫിലേക്ക് കടന്നെന്നാണ് വിശദീകരണം.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും കേസിലെ 24 പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 24 പേരിൽ ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർ വിദേശത്തേക്ക് കടന്നതായും ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആകെ 34 പ്രതികളുള്ള കേസിൽ 11 പേർക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു ബാക്കി രണ്ട് പേർ മരിച്ചു. ഇതുവരെ അറസ്റ്റ് ചെയ്യാത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പരാതികളിൽ 26,14,95,229 രൂപയാണ് ഫാഷൻ ഗോൾഡ് കമ്പനിക്ക് കടബാധ്യത. പ്രതികളായവരുടെ സ്വത്ത് കണ്ട് കെട്ടുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് ഉടൻ കടക്കുമെന്നും ഇതിനായി അനുമതി തേടിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആകെ രജിസ്റ്റർ ചെയ്ത 168 കേസുകളിൽ 13 എണ്ണം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചുവെന്നും അന്വേഷണ സംഘം പറയുന്നു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ഹരജിയിലാണ് പ്രത്യേക സംഘം നിലപാടറിയിച്ചത്.

Full View

24 accused are yet to be arrested in the Fashion Gold investment fraud case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News