13 പേർക്ക് കയറാവുന്ന ബോട്ടിൽ 36 പേർ: കൊച്ചിയിൽ രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്തു

സെന്‍റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്, സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു

Update: 2023-05-14 13:27 GMT
Advertising

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയ രണ്ട് ഉല്ലാസ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 13 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 36 പേരെയാണ് കയറ്റിയത്.

സെന്‍റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെയും കസ്റ്റഡിയിലെടുത്തു. സെന്‍ട്രല്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബോട്ടിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മാരിടൈം ബോര്‍ഡിന് പൊലീസ് ശിപാര്‍ശ ചെയ്യും.

Full View

അതേസമയം, താനൂർ ബോട്ടപകടത്തിന് പിന്നാലെ ബോട്ട് സർവീസ് നിർത്തിവെച്ച് മരട് നഗരസഭ. അറ്റകുറ്റപ്പണികൾക്കായാണ് സർവീസ് നിർത്തിയതെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. എന്നാൽ ഫിറ്റ്‌നസ് ഇല്ലാത്തതിനാലാണ് സർവീസ് നിർത്തി വച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

തേവര ഫെറി- നെട്ടൂർ അമ്പലക്കടവ് റൂട്ടിൽ സർവീസ് നടത്തിയ ബോട്ടിന്റെ സ്രാങ്കിന് ലൈസൻസ് ഇല്ലെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News