'മഴ പെയ്താല്‍ നേരം വെളുക്കുന്ന വരെ ഉറങ്ങാതെ കിടക്കും'; കവളപ്പാറയിൽ നിന്ന് 74 കുടുംബങ്ങളെ ഇനിയും മാറ്റിപ്പാർപ്പിച്ചില്ല

128 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് ജിയോളജി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്

Update: 2024-08-09 04:54 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തം നടന്ന് അഞ്ച് വർഷത്തിനിപ്പുറവും കവളപ്പാറയിൽ പുനരധിവാസം പൂർത്തിയായില്ല. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലത്തെ 74 കുടുംബങ്ങളെ ഇപ്പോഴും മാറ്റിപാർപ്പിച്ചിട്ടില്ല.കൃഷി നഷ്ടപെട്ടവർക്ക് പകരം ഭൂമിയും ലഭിച്ചില്ല.

ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന് തൊട്ട്താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ ഉൾപ്പടെ മാറ്റി പാർപ്പിച്ചിട്ടില്ല. 128 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് ജിയോളജി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ, മറ്റ് വഴികൾ ഇല്ലാത്തതിനാൽ 74 കുടുംബങ്ങൾ ഇപ്പോഴും ഇവിടെ തുടരുകയാണ്.വയറ്റില് തീയും കത്തിച്ച് ഇവിടെത്തന്നെ കഴിയാണ്..മഴ പെയ്യുമ്പോൾ നേരം വെളുക്കുന്ന വരെ ഉറങ്ങാതെ കിടക്കുമെന്ന് ഇവിടുത്തെ കുടുംബങ്ങൾ പറയുന്നു.

128 കുടുംബങ്ങൾക്കാണ് സർക്കാർ സഹായം ലഭിച്ചത് . സന്നദ്ധ സംഘടനകളും, വ്യവസായ ഗ്രൂപ്പുകളുമായി 98 വീടുകൾ നൽകി . പൂർണ്ണമായും തകർന്ന വീടുകൾ പുനർനിർമ്മിച്ചു. 25 ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമായി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കർഷകർക്ക് ഭൂമി നൽകിയിട്ടില്ല. പലരീതിയിലുള്ള വാഗ്ദാനങ്ങൾ ലഭിച്ചെങ്കിലും കവളപ്പാറക്കാര്‍ അതിജീവനത്തിനായി പോരാട്ടം തുടരുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News