സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 81 ലക്ഷം തട്ടി; മുൻ ജീവനക്കാരൻ അറസ്റ്റിൽ

മലയിൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയെയാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2022-11-23 14:26 GMT
Advertising

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ. മലയിൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയെയാണ് ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാമപുരം സ്വദേശിയുടെ കയ്യിൽനിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

രാമപുരം സ്വദേശിയായ അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് അംബികയുടെ ബന്ധു കൂടിയായ ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആയി ജോലി വാങ്ങിത്തരാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിപ്പിച്ച് 2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി എഴ് വരെ പല ഘട്ടങ്ങളിലായി 81,15000 രൂപയാണ് ഷൈജിൻ ബ്രിട്ടോ തട്ടിയെടുത്തത്.

ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്യുമെന്റുകൾ നൽകി ജോലി നൽകാതെ ചതിച്ചെന്നാണ് അംബികയുടെ പരാതിയിൽ പറയുന്നത്. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News