മൊബൈൽ ഫോൺ നൽകാത്തതിന് ഇടുക്കിയിൽ പത്താംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു
15 വയസുള്ള റസൽ മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകനാണ് മരിച്ച റസൽ. ഫോൺ നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
മൊബൈൽ ഫോൺ നൽകാത്തതിന് ഇടുക്കി കൊക്കയാർ നാരകപ്പുഴയിൽ പത്താംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. 15 വയസുള്ള റസൽ മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. വടക്കേപുളിക്കൽ വീട്ടിൽ ആരിഫിന്റെ മകനാണ് മരിച്ച റസൽ. ഫോൺ നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ വരെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ വിദ്യാർഥിയുടെ ഫോൺ വാങ്ങിവെച്ചിരുന്നു. ഉച്ചക്ക് ഒരു മണിവരെ പഠിച്ചാൽ മാത്രമേ ഫോൺ നൽകൂ എന്ന് പറഞ്ഞതിനെ തുടർന്ന് വിദ്യാർഥി ഒരു മണിവരെ പഠിച്ചു. പിന്നീട് ഉമ്മയോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും അവർ അടുത്ത വീട്ടിലേക്ക് തുണി ഉണക്കാൻ പോയതിനാൽ ഫോൺ വിദ്യാർഥിയോടെ എടുത്തുകൊള്ളാൻ പറയുകയായിരുന്നു.
ഫോണെടുത്ത് മുറിയിലേക്ക് പോയ വിദ്യാർഥി വാതിൽ തുറക്കാത്തതിനെ തുടർന്നു ഉമ്മയും സഹോദരിയും വാതിൽ തുറന്നപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതായി കണ്ടത്. പെട്ടന്ന് തന്റെ പിസിആർ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.