കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 52കാരൻ പിടിയിൽ
പ്രതി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്
കൊല്ലം കടയ്ക്കലിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.
പെൺകുട്ടിയും മുത്തശ്ശിയും മാത്രം ഉണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയാണ് കൃഷ്ണൻകുട്ടി ഏഴു വയസുകാരിയെ പീഡിപ്പിച്ചത്. വൈകീട്ട് വീട്ടിലെത്തിയ അമ്മയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് മനസിലാക്കുന്നത്. പിന്നാലെ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. കൃഷ്ണൻകുട്ടി ഉപദ്രവിച്ചതായി കുട്ടി ഡോക്ടറോട് പറഞ്ഞു. തുടർന്ന് ഡോക്ടർ കടയ്ക്കൽ പൊലീസിൽ വിവരം അറിയിച്ചു.
കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കടയ്ക്കൽ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A 52-year-old man was arrested in the case of molesting a seven-year-old girl in Kollam