ബസിന് മുന്നിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം; കല്ലായി സ്വദേശിക്കെതിരെ കേസ്

ബസ് ഒരു നിലയ്ക്കും മുമ്പിൽ കയറരുതെന്ന തരത്തിലാണ് സ്‌കൂട്ടറോടിച്ചത്

Update: 2023-10-27 10:30 GMT
A case has been registered against Farhan, who performed on a scooter in front of a bus in Meenchanta
AddThis Website Tools
Advertising

കോഴിക്കോട്: മീഞ്ചന്തയിൽ ബസിന് മുന്നിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ കേസ്. കല്ലായി സ്വദേശി ഫർഹാനെതിരെതിരെപന്നിയങ്കര പൊലീസാണ് കേസെടുത്തത്. ബസിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചാണ് ഇയാൾ വാഹനമോടിച്ചത്. സംഭവത്തിന്റെ വീഡിയോ ബസിലുള്ളവർ ഷൂട്ട് ചെയ്തിരുന്നു. ബസ് ഒരു നിലയ്ക്കും മുമ്പിൽ കയറരുതെന്ന തരത്തിലാണ് ഇയാൾ സ്‌കൂട്ടറോടിച്ചത്. സംഭവത്തിൽ എംവിഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News