കണ്ടല ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് ഇ.ഡി; 200 കോടിയുടെ തട്ടിപ്പ് നടന്നു
സി.പി.ഐ നേതാവ് ഭാസുരാംഗൻ ബാങ്ക് പ്രസിഡന്റായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് ഇ.ഡി പറയുന്നത്.
Update: 2023-11-22 07:09 GMT
കൊല്ലം: കണ്ടല ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നു. കൂടുതൽ അന്വേഷണം നടക്കുന്നതോടെ തുക ഇനിയും ഉയരാൻ സാധ്യതയുണ്ട്. സി.പി.ഐ നേതാവ് ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ഇ.ഡി പറയുന്നു.
ഭാസുരാംഗനെയും മകനെയും കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മൂന്ന് പതിറ്റാണ്ടോളം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്നു ഭാസുരാംഗൻ. ഇദ്ദേഹം പ്രസിഡന്റായ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് ഇ.ഡി പറയുന്നത്. നേരത്തെ 101 കോടി രൂപയുടെ തട്ടിപ്പെന്നാണ് ഇ.ഡി പറഞ്ഞിരുന്നത്.