കളമശ്ശേരി മെഡിക്കൽ കോളേജ് പരിസരത്ത് മേയാൻ വിട്ട പശുവിനെ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഡ്രൈവർ ബിജു മാത്യുവാണ് പിടിയാലായത്

Update: 2023-08-16 12:05 GMT
Advertising

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് പരിസരത്ത് മേയാൻ വിട്ട പശുവിനെ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഡ്രൈവർ ബിജു മാത്യുവിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

പശുവിന്റെ ഉടമസ്ഥനായ ജമാൽ നൽകിയ പരാതിയിലാണ് പൊലീസ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. കളമശേരി സി.ഐ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് മാത്യു സ്വന്ത്വം പശുവെന്ന് പറഞ്ഞ് മറ്റൊരാൾക്ക് പശുവിനെ വിൽക്കാൻ ശ്രമിച്ചത്. വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News