കോട്ടയം സീറ്റിനായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വടംവലി

മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്

Update: 2024-02-01 03:15 GMT
Advertising

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി വടംവലി ശക്തമായിരിക്കെ മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്. കേരളാ കോൺഗ്രസിൻ്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിനും അനുകൂല നിലപാടാണ്. പാർട്ടിയും മുന്നണിയും ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്നും അവകാശവാദം ഉന്നയിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

കോട്ടയം ലോക്സഭ സീറ്റിൽ അടിയൊഴുക്കുകൾ ഉണ്ടായില്ലെങ്കിൽ സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ് എത്താനാണ് സാധ്യത. പാർട്ടി നേതൃത്വത്തിൽ നിന്നും ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചതായായാണ് വിവരം. നേരത്തെ കേരളാ കോൺഗ്രസ് നടത്തിയ കർഷക മാർച്ചിൽ സജീവമായി പങ്കെടുത്ത ഫ്രാൻസിസ് ജോർജ് ഇതര സംഘടനയുടെ പരിപാടികളിലും സ്വകാര്യ സന്ദർശനങ്ങളിലും പങ്കെടുക്കുന്നുണ്ട്.

സഭാ നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്നതും കർഷക വിഷയങ്ങളിൽ നിരന്തരം ഇടപെടുന്നതും ഫ്രാൻസിസ് ജോർജിന് അനുകൂല ഘടകമാണ്. ഫ്രാൻസിസ് ജോർജ് സ്ഥാനാർഥിയായാൽ എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയാകും. ജില്ലയിൽ ആകെ ശക്തമായ സംഘടന ബന്ധം പുലർത്തുന്ന ഫ്രാൻസിസ് ജോർജിൻ്റെ ക്ലീൻ ഇമേജും കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ക്യാമ്പിൽ ആശങ്ക പരത്തുന്നുണ്ട്.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News