ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പ് കടിയേറ്റു
യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2024-07-17 11:06 GMT
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. പാലക്കാട് അടിച്ചിറ സ്വദേശി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മകളുടെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ഗായത്രി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് പാലക്കാട് ഡി.എം.ഒ റിപ്പോർട്ട് തേടി.