ഇടുക്കിയിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ഒടിയപാറ സ്വദേശി ബിനു ആണ് മരിച്ചത്.
Update: 2023-10-24 13:41 GMT
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒടിയപാറ സ്വദേശി ബിനു ആണ് മരിച്ചത്. ഡാമിന്റെ ഷട്ടറിൽ കാലു കുരുങ്ങിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നാലംഗ സംഘമായിരുന്നു ഇന്ന് വൈകീട്ടോടെ ഡാമിൽ കുളിക്കാനിറങ്ങിയത്. അപകടത്തിൽപെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, ഇടുക്കി ഏലപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. കൊച്ചു കരിന്തിരി വെള്ളച്ചട്ടത്തിലെ കയത്തിൽ അകപ്പെട്ടാണ് അപകടം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിനെയാണ് കാണാതായത്. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള എട്ടംഗ സംഘം വാഗമൺ സന്ദർശിക്കാനെത്തിയതായിരുന്നു.