മുണ്ടക്കൈ പുനരധിവാസം; കേന്ദ്രം അനുവദിച്ച വായ്പയായ 529 കോടി രൂപ ചിലവഴിക്കാനുള്ള നടപടികൾ തുടങ്ങി
ഏഴ് വിവിധ ഉദ്യേശ ഷെല്‍ട്ടറുകള്‍ക്കും രണ്ട് ഫയര്‍ സ്റ്റേഷനുകള്‍ക്കുമാണ് ഭരണാനുമതി നല്‍കിയത്


തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കേന്ദ്രം പലിശ രഹിത വായ്പയായി അനുവദിച്ച 529 കോടി രൂപ ചിലവഴിക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാനം ആരംഭിച്ചു. ഇതില്‍ കേന്ദ്രം അംഗീകാരം നല്‍കിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ഇറങ്ങി. ഇന്നലേയും ഇന്നുമായി 9 പദ്ധതികള്‍ക്ക് ദുരന്ത നിവാരണ വകുപ്പ് ഭരണാനുമതി നല്‍കി.
ഏഴ് വിവിധ ഉദ്യേശ ഷെല്‍ട്ടറുകള്‍ക്കും രണ്ട് ഫയര്‍ സ്റ്റേഷനുകള്‍ക്കുമാണ് ഭരണാനുമതി നല്‍കിയത്. കോട്ടത്തറ, ചൂരല്‍മല, പനമരം, പടിഞ്ഞാറെത്തറ, തവിഞ്ഞാല്‍, മൂപ്പയിനാട്, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലാണ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക. പനമരത്തും വൈത്തിരിയിലുമാണ് ഫയര്‍ സ്റ്റേഷനുകള്‍ നിര്‍മിക്കുക. മാര്‍ച്ച് 31നകം പണം ചിലവഴിക്കണമെന്നായിരുന്നു കേന്ദ്രം ആദ്യം നല്‍കിയ നിര്‍ദേശം. ഇത് പിന്നീട് ഡിസംബറിലേക്ക് നീട്ടിയെങ്കിലും സമയ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുക വെല്ലുവിളിയാണ്.