വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ച യുവാവ് പിടിയിൽ
ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും അധ്യാപകനായ ബാലചന്ദ്രന്‍റെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. കൊല്ലം ഉമയനെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ ഷാനവാസിന്‍റെ മകൻ റിയാസ് ഷാനവാസ് (33) എന്നയാളെയാണ് കണ്ണമാലി പൊലീസ് ബാംഗ്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദ്യാർഥികളെയാണ് ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.
ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലേയും അധ്യാപകനായ ബാലചന്ദ്രന്‍റെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. റിയാസിനെതിരെ കേരളത്തിലെ പല സ്റ്റേഷനുകളിലും സമാനമായ കേസുകളും പരാതികളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇയാള്‍ക്കെതിരെ തിരുവനന്തപുരം പാലോട് പൊലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരവും എറണാകുളം നെടുമ്പാശേരി സ്റ്റേഷനിൽ വഞ്ചനാ കുറ്റത്തിനും കേസ് നിലവിലുണ്ട്.