ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് അകാരണമായി മർദിച്ചെന്ന് പരാതി

ഓട്ടോ തൊഴിലാളിയായ അരുൺരാജ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്

Update: 2022-03-15 06:46 GMT
Advertising

തിരുവനന്തപുരം ആറ്റിങ്ങലിൽ യുവാവിനെ പൊലീസ് അകാരണമായി മർദിച്ചെന്ന് പരാതി. കുഴിമുക്ക് സ്വദേശി അരുൺ രാജിനെ മർദിച്ചെന്നാണ് പരാതി. ബാറിൽ അടിപിടി നടത്തിയതിനാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത് എന്നാൽ അടിപിടിയുമായി ബന്ധമില്ലെന്നും ബാറിൽ ഭക്ഷണം വാങ്ങാൻ പോയെതാണെന്നും അരുൺ രാജ് പറയുന്നു.

ഓട്ടോ തൊഴിലാളിയായ അരുൺരാജ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ബാറിൽ നിൽക്കവെയാണ് പൊലീസ് പിടികൂടി മർദിച്ചതെന്നാണ് പരാതി. താൻ ആ സമയം മദ്യപിച്ചിട്ടില്ലായിരുന്നു. ഭക്ഷണം വാങ്ങിക്കാനാണ് ബാറിൽ പോയത്. ഇതിനിടെ ബാറിനകത്ത് ആരൊക്കെയോ അടിപിടി നടത്തി. എന്നാൽ പുറത്തിറങ്ങിയ തന്നെയാണ് പൊലീസ് പിടിച്ചത്. ലാത്തികൊണ്ട് അടിയേറ്റ പാടുകൾ രണ്ടു കാലിലുമുണ്ടെന്നും അരുൺരാജ് പറഞ്ഞു.

അരുൺരാജ് ഉൾപ്പെടെയുള്ളവരാണ് അടികൂടിയതെന്നാണ് പൊലീസ് അറിയിക്കുന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തത് സ്റ്റേഷനിലെത്തിച്ചു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ആരെയും മർദിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ എസ്.ഐ. രാഹുൽ പറഞ്ഞു. അരുൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഡിവൈഎഫ്‌ഐ അനുഭാവി കൂടിയാണ് അരുൺ രാജ്.


Full View



A youth was allegedly beaten up by the police in Attingal, Thiruvananthapuram
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News