പാർശ്വവത്കരിക്കപ്പെട്ടവരുടെ വാർത്തകൾ സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന മാധ്യമത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: അബ്ദുന്നാസർ മഅ്ദനി

മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് പ്രതിഷേധാർഹമാണെന്ന് അബ്ദുന്നാസർ മഅ്ദനി

Update: 2022-01-31 16:40 GMT
Advertising

മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് പ്രതിഷേധാർഹമാണെന്ന് അബ്ദുന്നാസർ മഅ്ദനി. ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലെ വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം കൈ വരിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരുടെ വാർത്തകൾ പ്രാധാന്യപൂർവം സമൂഹത്തിന്റെ മുന്നിൽ എത്തിക്കുകയും ചെയ്യുന്ന ഒരു മാധ്യമത്തെ ഫാസിസത്തിന്റെ കുഴലൂത്തുകാരിൽ പെട്ടില്ല എന്ന കാരണം കൊണ്ട് മാത്രം തകർക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും ഇതിനെ മുഴുവൻ ജനാധിപത്യ ശക്തികളും കൂട്ടായി ചെറുത്തു തോല്പിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Full View

മീഡിയവൺ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ഹരജിയിൽ കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News