'കേന്ദ്രമന്ത്രിക്ക് അല്‍പം പരിസരബോധവും നിയമവിവരവുമാകാം'; വി.മുരളീധരനെതിരെ അബ്ദുന്നാസര്‍ മഅ്ദനി
കോടതി ശിക്ഷിച്ച അബ്ദുന്നാസര്‍ മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന് വി.മുരളീധരന്‍ ആരോപിച്ചിരുന്നു.
Update: 2021-09-11 13:08 GMT
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി. ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്നും എപ്പോഴായിരുന്നു ശിക്ഷിച്ചതെന്നും മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കോടതി ശിക്ഷിച്ച അബ്ദുന്നാസര്‍ മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന് വി.മുരളീധരന്‍ ആരോപിച്ചിരുന്നു.
കേന്ദ്രമന്ത്രിക്കും അല്‍പ്പം പരിസരബോധവും നിയമവിവരവും ആകാവുന്നതാണ്. വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണെന്നും മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാട്ടലാകാമല്ലോ എന്നും മഅ്ദനി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.