നീതി നിഷേധത്തിനിടയിൽ എനിക്ക് വേണ്ടി ഇടപെട്ട നേതാവ്: മഅ്ദനി

''കോയമ്പത്തൂർ ജയിലിലായിരിക്കുമ്പോൾ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു''

Update: 2023-07-18 02:28 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അബ്ദുന്നാസർ മഅ്ദനി.ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മഅ്ദനി അനുസ്‌രിച്ചു.

കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് എന്നെ സന്ദർശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്'.മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.

മഅ്ദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഉമ്മൻ ചാണ്ടിക്ക് വിട!

കേരള രാഷ്ട്രീയത്തിലെ അതികായകനും, ഉന്നതനുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു.

ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ല.

എന്റെ നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ ശ്രീ.ഉമ്മൻ ചാണ്ടി നടത്തിയിട്ടുണ്ട്.

കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടി ഞാൻ ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദർശിച്ചിരുന്നു.

ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.

ശ്രീ.ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും,കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വേദനയിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.

അബ്ദുന്നാസിർ മഅ്ദനി.

(ബാംഗ്ലൂർ)

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News