പാലായില്‍ മലയാറ്റൂർ തീർഥാടകർ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
പാലാ-തൊടുപുഴ റൂട്ടിൽ റൂട്ടൽ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
Update: 2022-04-13 03:58 GMT
കോട്ടയം പാലായിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രണ്ട് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
മലയാറ്റൂർ മുണ്ടുപാലത്ത് ബന്ധു വീട്ടിലേക്ക് പോവാൻ വേണ്ടി വരികയായിരുന്ന ഇവരുടെ കാർ കൊല്ലപ്പള്ളിക്ക് സമീപം പാലാ-തൊടുപുഴ റൂട്ടിൽ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബാക്കിയുള്ളവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. അപകടത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.