'വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായത്'; ഫ്‌ളൈറ്റിൽ അപമര്യാദമായി പെരുമാറിയ സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ
ഇൻസ്റ്റഗ്രാമിൽ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താൻ പരാതി വിവരം അറിയുന്നതെന്നും ആന്റോ
എറണാകുളം: യുവനടിയോട് ഫ്‌ളൈറ്റിൽ അപമര്യാദമായി പെരുമാറിയ സംഭവത്തിൽ പ്രതി തൃശൂർ സ്വദേശി ആന്റോ മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നുവെന്നും ആന്റോ അപേക്ഷയിൽ പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് മുൻപാണ് സംഭവം ഉണ്ടായതെന്നും അതിനാൽ കേസ് എടുക്കാൻ അധികാരം മുംബൈ പൊലീസിനാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിൽ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താൻ പരാതി വിവരം അറിയുന്നതെന്നും ആന്റോ പറഞ്ഞു. എന്നാൽ പ്രതി ആന്റോ ഒളിവിലെന്നും മൊഴി എടുക്കാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
The accused filed the bail application in the case of misbehavior on the Kochi-Mumbai flight