എൽ.ജെ.ഡി.യിൽ നടപടി;വിമത നേതാക്കളെ പുറത്താക്കി

സംസ്ഥാന ജനറല്‍‌ സെക്രട്ടറി വി.സുരേന്ദ്രൻ പിള്ളയെ സസ്‌പെന്‍റ് ചെയ്തു,ഷെയ്ഖ് പി ഹാരിസിനെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും മാറ്റാനും തീരുമാനം

Update: 2021-11-24 12:39 GMT
Advertising

എൽ.ജെ.ഡി.യിൽ നടപടി. വിമത പക്ഷത്തുണ്ടായിരുന്ന സംസ്ഥാന ജനറല്‍‌ സെക്രട്ടറി വി.സുരേന്ദ്രൻ പിള്ളയെ സസ്‌പെന്‍റ് ചെയ്തു. മറ്റൊരു  സംസ്ഥാന ജനറൽ സെക്രട്ടറിയായ  ഷെയ്ഖ് പി ഹാരിസിനെ എല്ലാ ഭാരവാഹിത്വങ്ങളില്‍  നിന്നും മാറ്റാനും തീരുമാനമായി. എല്‍.ജെ.ഡി സംസ്ഥാന പ്രസിണ്ട്  എം.വി ശ്രേയാംസ് കുമാറാണ് നടപടിയെടുത്തത്.

വിമത പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന വർഗീസ് ജോർജും പാര്‍ട്ടിയുടെ ഏക എം.എല്‍.എ യായ  കെ.പി മോഹനനും  ശ്രേയാംസ് കുമാറിനൊപ്പം നിന്നതോടെ വിമതരുടെ പ്രക്ഷോപങ്ങള്‍ ഫലം കാണാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എല്‍.ജെ.ഡി  ഭരവാഹി യോഗത്തിലാണ് വിമതപക്ഷത്തെ പ്രധാന നേതാക്കളെ പുറത്താക്കാന്‍‌ ധാരണയായത്. ശ്രേയാംസ് കുമാറിനെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരിന്നു വിമതപക്ഷത്തിന്‍റെ ആവശ്യം. വിമതരോടൊപ്പം നിന്ന  മലപ്പുറം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മാർക്കെതിരെയും നടപടിയുണ്ട്. 

എം.വി ശ്രേയാംസ് കുമാറിനെ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട്  വിമതനേതാക്കള്‍ എല്‍.ഡി.എഫ് നേതൃത്വത്തെ കണ്ടിരുന്നു. പുറത്താക്കപ്പെട്ട വിമത നേതാക്കളുടെ പ്രതികരണം ഇത് വരെ പുറത്തുവന്നിട്ടില്ല. 

Action in the LJD. State General Secretary V Surendran Pillai, who was in the opposition, was suspended

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News