സർക്കാറിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നല്കിയത്.

Update: 2022-05-27 00:52 GMT
Advertising

കൊച്ചി: സർക്കാറിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആരോപണങ്ങളെ എതിർത്ത് സർക്കാർ വിശദീകരണം നൽകിയേക്കും. കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും നടിയുടെ ഭീതി അനാവശ്യമാണെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നല്കിയത്. ആശങ്ക അനാവശ്യമാണെന്നും നടി നിർദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയതെന്നു ഡിജിപി കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ഹരജി അനാവശ്യമാണെന്നും ഹർജി പിൻവലിക്കണമെന്നാണ് സർക്കാറിന്റെ അഭ്യർഥനയെന്നും ഡിജിപി പറഞ്ഞിരുന്നു.

ഇന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാനന്റെ നിർദേശപ്രകാരം സർക്കാർ വിശദീകരണം നൽകിയേക്കും. കേസന്വേഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് ഈ ഹരജിയെന്നും അതിനാൽ പ്രതികളുടെ ഭാഗംകൂടി കേൾക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News