മുന്നാക്ക സംവരണം; വിധിയെ സ്വാഗതം ചെയ്ത് എൻഎസ്എസ്, പഠിച്ചിട്ട് പ്രതികരിക്കാമെന്ന് എസ്എൻഡിപി

'സാമ്പത്തികാടിസ്ഥാനത്തിൽ എല്ലാ വിഭാഗക്കാർക്കും സംവരണമെന്നതാണ് എൻഎസ്എസ് നിലപാട്'

Update: 2022-11-07 07:53 GMT
Advertising

സാമ്പത്തിക സംവരണ വിധി ശരിവെക്കുന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് എൻഎസ്എസ്. സാമ്പത്തിക സംവരണമാണ് ശരിയെന്ന എൻഎസ്എസ് നിലപാട് ശരിവെക്കുന്നതാണ് സുപ്രിംകോടതി വിധിയെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചു.

ഇത് സാമൂഹ്യനീതിയുടെ വിജയമാണ്. സാമ്പത്തികാടിസ്ഥാനത്തിൽ എല്ലാ വിഭാഗക്കാർക്കും സംവരണമെന്നതാണ് എൻഎസ്എസ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. അതേസമയം വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിധിയെ സ്വാഗതം ചെയ്തു. മുന്നാക്ക സംവരണം ശരിവെച്ച സുപ്രിംകോടതി വിധി സാമൂഹികനീതിയുടെ ലംഘനമാണെന്നാണ് പിന്നാക്കസംഘടനകൾ പറയുന്നത്. സംവരണത്തിൽ ഉൾപ്പെടുത്തിയല്ല മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സഹായിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്നാക്ക സംവരണ വിധിക്കെതിരെ സമാനചിന്താഗതിക്കാരെ കൂട്ടി പുനഃപരിശോധനാ ഹരജി നൽകുമെന്ന് സമസ്തയും അറിയിച്ചു

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News