എ.ഐ ക്യാമറ അഴിമതി: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു

ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണ് ഇപ്പോൾ നടക്കുന്നതെന്ന് ആന്‍റണി രാജു

Update: 2023-05-07 08:22 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ കോടതിയെ സമീപിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നവർ ധൈര്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കണം. ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണ് ഇപ്പോൾ നടക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു.

കോൺഗ്രസ് ഫാക്ടറിയിലെ നുണക്കഥ പൊളിയും. മുഖ്യമന്ത്രിയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ആന്‍റണി രാജു പറഞ്ഞു. ഉപകരാർ യുഡിഎഫ് കാലത്ത് അതേ മാനദണ്ഡങ്ങളാണ് പാലിച്ചതെന്നും ഇതിൽ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി അറിയിച്ചു. 

കോൺഗ്രസിലെ തർക്കങ്ങളാണ് വിവാദത്തിന് കാരണമെന്ന് പറഞ്ഞ മന്ത്രി മുൻ വ്യവസായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാത്തതും ചൂണ്ടിക്കാട്ടി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News